തൃശ്ശൂർ : കോഴിഫാമിന്റെ മറവിൽ ലഹരി കച്ചവടം ചെയ്ത രണ്ട് പേർ പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളം പള്ളിക്കൽ എക്‌സൽ കോഴിഫാമിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഒരു ലക്ഷത്തിലേറെ ഹാൻസ് പാക്കറ്റാണ് പോലീസ് പിടികൂടിയത്.
ചാത്തന്നൂർ സ്വദേശി അമീനും പട്ടാമ്പി സ്വദേശി ഉനൈസുമാണ് പിടിയിലായത്. 150 ചാക്കുകളിലായാണ് ഒരു ലക്ഷത്തിലേറെ വിലവരുന്ന ഹാൻസ് സൂക്ഷിച്ചത്. ചെറുതുരുത്തി എസ്.ഐ വി.ആർ നിഖിലിന്റെ നേതൃത്വത്തിലായിരുന്നു കോഴിഫാമിൽ പരിശോധന നടത്തിയത്. വാഹനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ലോഡ് ഹാൻസ് ഉൽപ്പന്നങ്ങളും, കോഴിഫാമിന്റെ റൂമിൽ സൂക്ഷിച്ചിരുന്ന ചാക്ക് കണക്കിന് ഹാൻസുമാണ് കണ്ടെടുത്തത്.

