കൊച്ചി: കേരളത്തിൽ ഇറച്ചിക്കോഴിയുടെ (Chicken) വില കുതിച്ചുയരുന്നു. നിലവില്‍ 140-145 രൂപയ്ക്കാണു സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ക്കു ബ്രോയിലര്‍ ചിക്കന്‍ ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ കോഴി ഉല്‍പ്പാദനം കുറഞ്ഞതിനൊപ്പം ഉത്സവ സീസണ്‍ കണക്കിലെടുത്ത് അവിടുത്തെ വന്‍കിട ഫാമുടമകള്‍ വില കൂട്ടിയതുമാണ് ഇപ്പോഴത്തെ വര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ കനത്തതോടെ പ്രാദേശിക വളര്‍ത്തുകേന്ദ്രങ്ങളിലെ കോഴി ഉല്‍പ്പാദനം കുത്തനെ കുറഞ്ഞുഒരാഴ്ചക്കിടെ 60 രൂപയാണ് കിലോയ്ക്ക് വര്‍ധിച്ചത്. 220 മുതല്‍ 240 വരെയാണ് പൊതുവിപണിയില്‍ കോഴിയിറച്ചി വില. വേനല്‍ക്കാലത്ത് കോഴികള്‍ക്ക് രോഗം വരുന്നത് സാധാരണയായതിനാല്‍ പ്രാദേശികമായ ഫാമുകള്‍ ഉല്‍പ്പാദനം കുറയ്ക്കുന്ന സീസണാണിത്.
ഒരാഴ്ച മുമ്പ് നഗരത്തിൽ കിലോയ്ക്ക് 180 രൂപയായിരുന്നു ബ്രോയിലർ കോഴിയിറച്ചിയുടെ വില. . ഗ്രാമീണ മേഖലകളിൽ 240 വരെയായിട്ടുണ്ട്. ലഗോൺ വില 190 രൂപയും സ്പ്രിങ് ചിക്കന് 210 രൂപയുമായി വർധിച്ചു. കോഴിവില വര്‍ധനമൂലം ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വില വര്‍ധനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…