Sunday, May 19, 2024
spot_img

പറ പറന്ന് കോഴി വില: രണ്ടാഴ്ചകൊണ്ട് വർധിച്ചത് 60 രൂപ; കിലോക്ക് 240 രൂപ വരെ ഈടാക്കി വ്യാപാരികൾ

കൊച്ചി: കേരളത്തിൽ ഇറച്ചിക്കോഴിയുടെ (Chicken) വില കുതിച്ചുയരുന്നു. നിലവില്‍ 140-145 രൂപയ്ക്കാണു സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ക്കു ബ്രോയിലര്‍ ചിക്കന്‍ ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ കോഴി ഉല്‍പ്പാദനം കുറഞ്ഞതിനൊപ്പം ഉത്സവ സീസണ്‍ കണക്കിലെടുത്ത് അവിടുത്തെ വന്‍കിട ഫാമുടമകള്‍ വില കൂട്ടിയതുമാണ് ഇപ്പോഴത്തെ വര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

വേനല്‍ കനത്തതോടെ പ്രാദേശിക വളര്‍ത്തുകേന്ദ്രങ്ങളിലെ കോഴി ഉല്‍പ്പാദനം കുത്തനെ കുറഞ്ഞുഒരാഴ്ചക്കിടെ 60 രൂപയാണ് കിലോയ്ക്ക് വര്‍ധിച്ചത്. 220 മുതല്‍ 240 വരെയാണ് പൊതുവിപണിയില്‍ കോഴിയിറച്ചി വില. വേനല്‍ക്കാലത്ത് കോഴികള്‍ക്ക് രോഗം വരുന്നത് സാധാരണയായതിനാല്‍ പ്രാദേശികമായ ഫാമുകള്‍ ഉല്‍പ്പാദനം കുറയ്ക്കുന്ന സീസണാണിത്.

ഒരാഴ്ച മുമ്പ് നഗരത്തിൽ കിലോയ്ക്ക്‌ 180 രൂപയായിരുന്നു ബ്രോയിലർ കോഴിയിറച്ചിയുടെ വില. . ഗ്രാമീണ മേഖലകളിൽ 240 വരെയായിട്ടുണ്ട്‌. ലഗോൺ വില 190 രൂപയും സ്പ്രിങ് ചിക്കന് 210 രൂപയുമായി വർധിച്ചു. കോഴിവില വര്‍ധനമൂലം ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വില വര്‍ധനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Related Articles

Latest Articles