Sunday, December 21, 2025

‘മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നു, ആരോഗ്യമന്ത്രി ഗീർവാണം വിടുന്നു’; ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയെന്ന് കെ.സുരേന്ദ്രൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് കൂടെയുണ്ടാവേണ്ടതാണെന്നും പോലീസ് സംവിധാനം പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി. ജനങ്ങൾ എങ്ങനെ പുറത്തിറങ്ങും. നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു. ആരോഗ്യമന്ത്രി ഗീർവാണം വിടുന്നുവെന്നും മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ ആദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് പ്രതി അതിക്രമം നടത്തിയത്.

Related Articles

Latest Articles