കൊല്ലവർഷം 1199 ലെ (2023-2024) ശബരിമല സന്നിധാനം മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിൽ നറുക്കുകൾ എടുക്കാനായി യഥാക്രമം വൈദേഹിനെയും നിരുപമ ജി വർമ്മയെയും തെരഞ്ഞെടുത്തു.
പന്തളം കൊട്ടാരത്തിലെ മിധുൻ എസ് എച്ച് (ശീവൊള്ളി മന (Hug A Plant Aluva) ) ന്റെയും ഡോ. പ്രീജ ആർ ( (വയലിക്കോടത്തു മന (Assistant Professor FISAT )) ന്റെയും മകനാണ് വൈദേഹ്. ആടുവാശ്ശേരി സെൻറ് അർനോൾഡ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ വൈഷ്ണവി സഹോദരിയാണ്.
മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനായി പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ ഗോപീകൃഷ്ണന്റെയും(LTIMindtree സോഫ്റ്റ് വെയർ എഞ്ചിനീയർ) എഴുമറ്റൂർ ചങ്ങഴശ്ശേരി കോയിക്കൽ ദീപശ്രീ വർമ്മയുടെയും(ഐ.സി.ടി അക്കാദമി ഓഫ് കേരളയിൽ ഉദ്യോഗസ്ഥ) മകളും കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് നിരുപമ ജി വർമ്മ LKG വിദ്യാർത്ഥിനിയായ നിരാമയ ജി വർമ്മ സഹോദരിയാണ്.
പന്തളം തോന്നല്ലൂർ നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടിയുടെ നിര്യാണ മൂലം ആശൂലം
ആയതിനാൽ കൈപ്പുഴ ശിവക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് 17/ 10 /23 ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നിരുപമ ജി വർമ്മയും വൈദേഹും പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനായി വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ തമ്പുരാൻറെ അനുമതിയോടെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ശബരിമലയ്ക്ക് പുറപ്പെടും

