ബെയ്ജിങ് : കൊറോണ വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ യുഎസ് ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന രംഗത്തെത്തി. വൈറസിനെ നേരിടാന്‍ ഒരു സഹായവും നല്‍കാതിരുന്ന യുഎസ് ആണ് വുഹാനില്‍നിന്ന് ആദ്യം നയതന്ത്രപ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരികെ വിളിച്ചതും ചൈനക്കാര്‍ക്കു യുഎസിലേക്കു പ്രവേശനം വിലക്കിയതുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹ്യു ചുനിങ് ആരോപിച്ചു.
ചൈനയില്‍ നിന്നെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുഎസ്. ചൈനയില്‍ നിന്നു വരുന്ന യുഎസ് പൗരന്മാരെ 14 ദിവസം പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നു.ലോകാരോഗ്യ സംഘടന യാത്രയും വ്യാപാരവും വിലക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് യുഎസ് മറ്റു രാജ്യങ്ങളിലും ഭീതി പടര്‍ത്തുന്ന രീതിയില്‍ പെരുമാറുന്നതെന്ന് ചൈന പറഞ്ഞു. അതേസമയം,വൈറസ് ബാധ കൈകാര്യം ചെയ്യത കാര്യത്തില്‍ വീഴ്ച പറ്റിയെന്നു ചൈന സമ്മതിച്ചു. ചൈനയുടെ ഭരണം നിയന്ത്രിക്കുന്ന പൊളിറ്റ്ബ്യൂറോ സ്ഥിരം സമിതിയാണ് ഇക്കാര്യത്തിലെ പാളിച്ചകളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയത്. കൂടാതെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍ദേശം നല്‍കി. അനധികൃത വന്യജീവി വ്യാപാരകേന്ദ്രങ്ങളും വില്‍പനയും തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും പൊളിറ്റ്ബ്യൂറോ നിര്‍ദേശിച്ചു. വുഹാനിലെ മത്സ്യമാംസ മാര്‍ക്കറ്റില്‍ നിന്നാണു രോഗം പടര്‍ന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. വൈറസ് ബാധ, രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുസ്ഥിരതയെ ബാധിക്കുന്നതാണെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ് യോഗത്തില്‍ പറഞ്ഞു.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…