ബെയ്ജിംഗ്: ജയ്ഷെ മുഹമ്മദ് സ്ഥാപകനും നേതാവുമായ മസൂദ് അസറിനെതിരായ് ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ വീണ്ടും ചൈന . അസറിനെ ആഗോള ഭീകരനായി യുഎന് രക്ഷാസമിതിയില് പ്രഖ്യാപിക്കാനുള്ള നീക്കമാണ് ചൈന തടഞ്ഞത് . ചൈന യുഎന് സുരക്ഷാ സമിതിയില് നാലാം തവണയാണ് ഇങ്ങനെ വിയോജിപ്പ് രേഖപ്പെടുത്തുന്നത് .
യുഎസ്, ബ്രിട്ടണ്, ഫ്രാന്സ് എന്നീ രാജ്യങ്ങളാണ് രക്ഷാസമിതിയില് മസൂദ് അസറിനെതിരെ ഉള്ള പ്രമേയം കൊണ്ടു വന്നിരുന്നത് .ചൈന ഇടങ്കോലിട്ടിരുന്നത് തെളിവുകളുടെയും സാങ്കേതിക കാരണളുടെയും അഭാവത്തെ ചൂണ്ടിക്കാട്ടിയാണ് .യുഎസ് കഴിഞ്ഞ ദിവസം മേഖലയുടെ സ്ഥിരതയ്ക്ക് ആഗോള ഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിക്കാതിരിക്കുന്നത് ഭീഷണിയാണെന്ന് വ്യക്തമാക്കി.
അതേസമയം ആവശ്യമായ തെളിവുകള് മസൂദ് അസറിനെതിരെ ഉണ്ട് എന്ന നിലപാടിലാണ് യുഎസ്. 40 സിആര്പിഎഫ് ജവാന്മാരാണ് ഫെബ്രുവരി 14ന് ജയ്ഷെ മുഹമ്മദ് പുല്വാമയില് നടത്തിയ ഭീകരാക്രമണത്തില് കൊല്ലപ്പെട്ടത്. ഇതേ തുടര്ന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള് വളരെ രൂക്ഷമായി മാറിയത് .
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…