Saturday, April 20, 2024
spot_img

ഭീകരവിരുദ്ധ പോരാട്ടത്തിന് “പാര”വച്ച് വീണ്ടും ചൈന; മസൂദ് അസറിനെതിരായ യുഎൻ രക്ഷാസമിതി പ്രമേയം പരാജയപ്പെട്ടു

ബെയ്ജിംഗ്: ജയ്ഷെ മുഹമ്മദ് സ്ഥാപകനും നേതാവുമായ മസൂദ് അസറിനെതിരായ് ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ വീണ്ടും ചൈന . അസറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതിയില്‍ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ചൈന തടഞ്ഞത് . ചൈന യുഎന്‍ സുരക്ഷാ സമിതിയില്‍ നാലാം തവണയാണ് ഇങ്ങനെ വിയോജിപ്പ് രേഖപ്പെടുത്തുന്നത് .

യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ ഉള്ള പ്രമേയം കൊണ്ടു വന്നിരുന്നത് .ചൈന ഇടങ്കോലിട്ടിരുന്നത് തെളിവുകളുടെയും സാങ്കേതിക കാരണളുടെയും അഭാവത്തെ ചൂണ്ടിക്കാട്ടിയാണ് .യുഎസ് കഴിഞ്ഞ ദിവസം മേഖലയുടെ സ്ഥിരതയ്ക്ക് ആഗോള ഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിക്കാതിരിക്കുന്നത് ഭീഷണിയാണെന്ന് വ്യക്തമാക്കി.

അതേസമയം ആവശ്യമായ തെളിവുകള്‍ മസൂദ് അസറിനെതിരെ ഉണ്ട് എന്ന നിലപാടിലാണ് യുഎസ്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ഫെബ്രുവരി 14ന് ജയ്ഷെ മുഹമ്മദ് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വളരെ രൂക്ഷമായി മാറിയത് .

Related Articles

Latest Articles