Featured

2024 ൽ തായ്‌വാനിലും അമേരിക്കയിലും ഇന്ത്യയിലും തെരഞ്ഞെടുപ്പ് ! ചൈന പദ്ധതി നടപ്പിലാക്കാൻ തെരഞ്ഞെടുക്കുക ആ സമയമെന്ന് അമേരിക്ക

2025 ഓടെ അമേരിക്കക്ക് ചൈനയുമായി യുദ്ധം ചെയ്യേണ്ടി വരുമെന്നും അതിനായി ഒരുങ്ങിയിരിക്കണമെന്നും അമേരിക്കൻ ജനറൽ മൈക്കിൾ മിനിഹാൻ. അമേരിക്കൻ വ്യോമസേനയുടെ എയർ മൊബിലിറ്റി കമാൻഡ് മേധാവിയാണ് മിനിഹാൻ. സൈനികർക്കെഴുതിയ കത്തിലാണ് ഇക്കാര്യം അദ്ദേഹം പറയുന്നതെങ്കിലും ഇത് അദ്ദേഹത്തിൻറെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്. ചൈനയുടെ നീക്കങ്ങള്‍ തടയുകയും ആവശ്യമെങ്കില്‍ അവരെ പരാജയപ്പെടുത്തുകയുമാണ് അമേരിക്കയുടെ മുഖ്യ ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. യുദ്ധ മുന്നറിയിപ്പ് നല്‍കുന്ന ജനറലിന്റെ കത്ത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമേരിക്കയിലും തായ്‌വാനിലും 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ ചൈന തായ്‌വാനില്‍ കടന്നുകയറാന്‍ സൈനികനീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് മിനിഹന്‍ കത്തില്‍ പറയുന്നത്. തായ്‌വാന്‍ കടലിടുക്കിന് സമീപം ചൈന സൈനിക നടപടികള്‍ ശക്തിപ്പെടുന്നത് തായ്‌വാനിലേക്ക് കടന്നുകയറ്റത്തിന്റെ സൂചനയാണെന്ന് സംശയിക്കുന്നതായി നേരത്തെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനക്കെതിരേയുള്ള നീക്കം യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന യുഎസ് വ്യോമസേന ജനറലിന്റെ കത്തും പുറത്തുവന്നത്. തായ്‌വാനെ ചൈനയോട് കൂട്ടിച്ചേർക്കാൻ ആവശ്യമെങ്കിൽ ബലം പ്രയോഗിക്കുമെന്നത് ചൈനയുടെ പ്രഖ്യാപിത നിലപാടാണ്.

Anandhu Ajitha

Recent Posts

അബുദാബിയിൽ വാഹനാപകടം ! സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…

11 hours ago

മഡൂറോയെ കടത്തിക്കൊണ്ടുപോയത് ‘ഒഴുകി നടന്ന കോട്ടയിൽ’; അന്താരാഷ്ട്ര തലക്കെട്ടുകളിൽ താരമായി യുഎസ്എസ് ഇവോ ജിമ

‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…

12 hours ago

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് പ്രസ്താവന

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…

12 hours ago

പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…

12 hours ago

പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ; സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിൽ അമൃത്സർ പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…

13 hours ago

ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ കീഴടങ്ങി

സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…

14 hours ago