തിരുവല്ല: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറ് മാധ്യമ പ്രവർത്തകരെ എൻഐഎ ചോദ്യം ചെയ്തു.കൊച്ചിയിലെ എൻഐഎ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ആറുപേരെയും ചോദ്യം ചെയ്തത്.ദേശവിരുദ്ധ സംഘടനകളുമായി ഇവർ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ എൻഐഎയുടെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇത് സ്ഥിരീകരിക്കുന്ന രേഖകൾ ഇവരുടെ ഫോണുകളിൽ നിന്നടക്കം ലഭിച്ചുവെന്നാണ് വിവരം.വരും ദിവസങ്ങളിൽ വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും ഇവർക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതിനാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകും.
കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവർ ഭീകര സംഘടനകളുമായും മാവോയിസ്റ്റുകളുമായും ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു .ലിസ്റ്റിൽ ആകെ 23 പേരാണ് ഉള്ളത്.അതിൽ മൂന്ന് പേർ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവർത്തകരാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും
വിവിധ കേന്ദ്ര ഏജൻസി കൾ 2018 മുതൽ ഒരു വിഭാഗം മലയാളി മാധ്യമ പ്രവർകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിൽ ചിലർ കാസർകോട്ടു നിന്ന് സിറിയയിൽ എത്തി ഭീകര സംഘടനയായ ഐഎസിൽ ചേർന്ന അബ്ദുള്ള റാഷിദുമായി ബന്ധപ്പെട്ടിരുന്നു. ഐഎസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി റാഷിദ് അയച്ചിട്ടുള്ള പല ടെലഗ്രാം സന്ദേശങ്ങളിലും ചില മാധ്യമ പ്രവർത്തകരുടെ പേരുകൾ പറഞ്ഞിരുന്നതായും അന്വേഷണ വേളയിൽ എൻഐഎ കണ്ടെത്തിയിരുന്നു. ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷമുള്ള തുടർനടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭീകര സംഘടനകളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരിലേക്കും എൻഐഎ എത്തിയിരിക്കുന്നത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…