AIMS
ദില്ലി : ഡൽഹി എയിംസിലെ കംപ്യൂട്ടർ സംവിധാനത്തിനുനേർക്കുണ്ടായ ആക്രമണം നടത്തിയത് ചൈനീസ് ഹാക്കർമാരെന്ന് കേന്ദ്രം സ്ഥിരീകരിച്ചു . ആശുപത്രിയിൽ ചികിത്സ തേടിയ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങൾ തിരിച്ചെടുത്തെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘‘ചൈനയിൽനിന്നാണ് ഹാക്കിങ് നടന്നത്. ആകെയുള്ള 100 സെർവറുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഹാക്കർമാർക്കു കയറാൻ സാധിച്ചത്. വലിയ തോതിലുള്ള നഷ്ടം സംഭവിക്കാമായിരുന്നെങ്കിലും ഇപ്പോൾ എല്ലാം തിരിച്ചെടുത്തു’’ – ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
നവംബർ 23നാണ് ഹാക്കിങ് സംഭവിച്ചതായി ആദ്യമായി കണ്ടെത്തുന്നത്. രണ്ടു ദിവസങ്ങൾക്കുശേഷം ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രറ്റീജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റിൽ പരാതി നൽകി. എന്നാൽ, 200 കോടി ക്രിപ്റ്റോകറൻസിയിൽ മോചനദ്രവ്യം വേണമെന്ന് ഹാക്കർമാർ ആവശ്യപ്പെട്ടെന്ന വാർത്ത പൊലീസ് തള്ളിക്കളഞ്ഞു .
എല്ലാവർഷവും ഉന്നത രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും ജഡ്ജിമാരും ഉൾപ്പെടെ 38 ലക്ഷത്തോളം രോഗികളാണ് എയിംസിൽ ചികിത്സയ്ക്കായി എത്തുന്നത്. ഇവരുടെയെല്ലാം ചികിത്സാ രേഖകൾ ഓൺലൈനായാണ് സൂക്ഷിക്കുന്നത്
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…