India

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിൻ്റെ നടപടിയിൽ 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ നടന്നിരിക്കുന്നത്.

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി മാലദ്വീപിൽ തമ്പടിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതിനെ കുറിച്ചും മാദ്ധ്യമങ്ങളെ അറിയിക്കാൻ രാഷ്ട്രപതിയുടെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സൻ മൗമൂൺ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യം നൽകിയ മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിൽ മാലിദ്വീപ് സൈനികർ ഇല്ലെന്ന് ഗസ്സാൻ മൗമൂൺ പറയുന്നു. പല ഘട്ടങ്ങൾ കടന്നുപോകേണ്ട പരിശീലനമായിരുന്നതിനാൽ, വിവിധ കാരണങ്ങളാൽ നമ്മുടെ സൈനികർ ഇത് പൂർത്തിയായിട്ടില്ല. അതിനാൽ, രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയറും പറത്താൻ ലൈസൻസുള്ളവരോ പൂർണ്ണമായും പ്രവർത്തനക്ഷമമോ ആയ ആരും ഇപ്പോൾ ഞങ്ങളുടെ സേനയിൽ ഇല്ലെന്നാണ് ഗസ്സാൻ മൗമൂൺ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

5 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

7 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

10 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

17 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

1 day ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago