China, IndiaChinaBorderConflict, India, BoyKidnapped, ChineseArmy
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിന്ന് ചൈന തട്ടിക്കൊണ്ടുപോയ പതിനേഴുകാരനെ നാട്ടിലെത്തിച്ചു (Arunachal Pradesh Missing Boy Found). കേന്ദ്രമന്ത്രി കിരൺ റിജജുവാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അതേസമയം കാലാവസ്ഥാ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നും യുവാവിനെ ഉടൻ കൈമാറുമെന്നും കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അരുണാചലിലെ അതിർത്തി മേഖലയായ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നാണ് മിറാൻ തരോൺ എന്ന 17കാരനെ കാണാതാകുന്നത്. മിറാനൊപ്പം ഉണ്ടായിരുന്ന ജോണി എന്ന കുട്ടിയെയും കാണാതായിരുന്നു.
ജോണിയെ ഉടൻ തന്നെ കണ്ടെത്തിയിരുന്നു. മിറാനെ കാണാതായ ആദ്യഘട്ടത്തിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അതിർത്തി പ്രദേശത്തെ വനമേഖലയിൽ മിറാനും സുഹൃത്തുക്കളും വേട്ടയാടാൻ പോയതായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. മിറാനെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈന്യം വിവരമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വനമേഖലയിൽ നിന്ന് കണ്ടെത്തിയത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…