ദില്ലി: ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ സൈബര്‍ ആക്രമണത്തിലൂടെ തകർക്കാൻ പദ്ധതിയിട്ട് ചൈനീസ് ഹാക്കർമാർ. അമേരിക്കയിലെ ഒരു സ്വകാര്യ ഇന്റലിജൻസ് സ്ഥാപനം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിർത്തി വഴി നുഴഞ്ഞു കയറാനുള്ള എല്ലാ പദ്ധതികളും പാളിയതോടെയാണ് ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈന പദ്ധതിയിട്ടിരിക്കുന്നത്. സൈബർ അറ്റാക്കിന്റെ ഭാഗമായി ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളില്‍ റെഡ് എക്കോ എന്ന ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ലഡാക്കിലേതുള്പ്പെടെയുള്ള സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളെയാണ് ഹാക്കർമാർ ലക്ഷ്യം വച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയിലെ വൈദ്യുത വിതരണത്തിന്റെ തത്സമയ പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന നിലയങ്ങളാണ് സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകൾ.കൂടാതെ ഇവയെ ഹാക്ക് ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ വൈദ്യുതി പ്രവർത്തനങ്ങൾ തകരാറിലാക്കാൻ സാധിക്കും. ഇതാണ് ഹാക്കർമാർ ലക്ഷ്യമിടുന്നത് എന്നാണ് ലഭിക്കുന്നവിവരം. എന്നാൽ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ നേരിട്ടാണ് ഹാക്കർമാരുമായി പ്രവർത്തിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിൽ ഈ കാര്യങ്ങൾ വ്യക്തമായിത്തന്നെ സൂചിപ്പിച്ചിരിക്കുന്നു.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…