ബീജിംഗ്: കശ്മീർ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്നും അത് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും ചൈന വിശദീകരിച്ചു. പ്രശ്നത്തിൽ ചൈനീസ് നിലപാട് ഇന്ത്യയ്ക്ക് എതിരെ ഉപയോഗിക്കാമെന്ന പാകിസ്ഥാന്‍റെ തന്ത്രം ഇതോടെ പാളി.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ ചൈനീസ് സന്ദർശനത്തിനിടെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആർട്ടിക്കിൾ-370 പിൻവലിച്ച ഇന്ത്യയുടെ നടപടി ഏകപക്ഷീയവും ക്രമവിരുദ്ധവുമാണെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുമെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.
കശ്മീർ വിഷയത്തിൽ ഏകപക്ഷീയമായ നിലപാട് ഇരു രാഷ്ട്രങ്ങളും കൈക്കൊള്ളുന്നത് ശരിയല്ലെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ ത്രിദിന ചൈനീസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാംഗ് യിയുമായി അദ്ദേഹം പല അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യും. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമതും അധികാരമേറ്റതിന് ശേഷമുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ചൈന സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
ഇന്ത്യക്ക് മുൻപേ ചൈനയിലെത്തി പിന്തുണ നേടാമെന്നുള്ള പാകിസ്ഥാന്‍റെ മോഹത്തിനാണ് കനത്ത തിരിച്ചടി ഏറ്റിരിക്കുന്നത്. ചൈനീസ് പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം അടുത്തിരിക്കുന്ന വേളയിൽ ചൈനയുടെ ഈ നിലപാട് ഇന്ത്യൻ ശ്രമങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ്.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…