Friday, December 19, 2025

ചൈനയെ കൈയ്യൊഴിഞ്ഞ് ബംഗ്ലാദേശും !ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവിൽചൈനയുടെ സ്വപ്ന പദ്ധതി വെള്ളത്തിൽ

കഴിഞ്ഞ മാസമായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിയിൽ എത്തിയത് അന്ന് ചൈനക്ക് അത് വല്യ നെഞ്ചിടിപ്പാണ് ഉണ്ടാക്കിയത് . എന്നാൽ ആ നെഞ്ചിയിടുപ്പ് കൂടുന്ന കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് . ഏതാണെന്നല്ലേ ചൈനയേക്കാൾ തനിക്ക് വിശ്വാസം ഇന്ത്യയെയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയിരിക്കുകയാണ് . ഒരു ബില്യൺ ഡോളറിന്റെ ടീസ്റ്റ നദി വികസന പദ്ധതി നടപ്പിലാക്കാൻ ചൈനയേക്കാൾ യോഗ്യത ഇന്ത്യയ്ക്കാണ് എന്നാണ് ബെയ്ജിംഗ് യാത്ര നിർത്തിവെച്ചതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.ടീസ്റ്റ നദി വികസന പദ്ധതി നടപ്പിലാക്കാൻ ചൈന തയ്യാറാണ്. പക്ഷേ അത് ഇന്ത്യ തന്നെ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. ചൈനീസ് ഭരണകൂടം ഒരു ഓഫർ മുന്നോട്ട് വെക്കുകയും സാധ്യതാപഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ മറ്റൊരു ഓഫറുമായി സമീപിച്ചു. അവർ ഉടൻ പഠനം നടത്തുമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.

”ഞങ്ങൾക്ക് വെള്ളം ലഭിക്കണമെങ്കിൽ ഇന്ത്യ പദ്ധതി നടപ്പിലാക്കണം. ഈ പ്രൊജക്ട് അവർ ഏറ്റെടുത്താൽ ഞങ്ങൾക്ക് ആവശ്യമുള്ളത് അവർ നൽകുമെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന 414 കിലോമീറ്റർ നീളമുള്ള ടീസ്റ്റ നദിയുടെ നദീതട വികസന പദ്ധതി വളരെക്കാലമായി നിലനിൽക്കുകയാണെന്ന് ഹസീന പറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന ഇതുമായിബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നുയ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ടെക്ക്‌നിക്കൽ ടീം ഉടൻ ധാക്കയിലെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതോടെയാണ് ചൈനയുടെ ഉള്ള ആശ്വാസം പോയത് . ഇതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണ് .

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ക്ഷണിക്കപ്പെട്ട വിദേശരാഷ്ട്രത്തലവന്മാരുടെ കൂട്ടത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമുണ്ടായിരുന്നു. വീണ്ടും രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി വീണ്ടും ഇന്ത്യയിലെത്തിയിരുന്നു .അന്ന് ചൈനീസ് സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഷെയ്ഖ് ഹസീന രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വീണ്ടും ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ രാഷ്ട്രപതി ദ്രൗപദി മുര്‍മു, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തുടങ്ങിയ പ്രധാന നേതാക്കളുമായി അവര്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു . ഷെയ്ഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വലിയ ഉത്തേജനം നല്‍കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ സമൂഹമാധ്യമങ്ങളില്‍ അന്ന്കുറിച്ചത്. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ എത്തുന്ന ആദ്യത്തെ വിദേശ ഭരണാധികാരിയായിരുന്നു ഹസീന.

ദില്ലിയിലെത്തിയ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും 10 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഇതിനൊപ്പം നിര്‍ണായകമായ സംയുക്ത പ്രഖ്യാപനങ്ങളും ഇരുരാഷ്ട്രതലവന്മാരും നടത്തി. ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ഇ-വിസ സൗകര്യം, ഗംഗാ നദീജല കരാര്‍ പുതുക്കുന്ന കാര്യം ചര്‍ച്ചചെയ്യുന്നതിന് സംയുക്ത സാങ്കേതിക സമിതി അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ഇരുവരും നടത്തിയത്. ആ വരവോടെ ചൈനയുടെ കഞ്ഞിയിൽ ഇപ്പോൾ പാറ്റ വീണിരിക്കുകയാണ് .

Related Articles

Latest Articles