Featured

ചൈനയ്ക്ക് വീണ്ടും അടുത്ത തിരിച്ചടി ! ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും; മോദി കളി തുടങ്ങി !

ജി 20 ഉച്ചകോടിക്ക് ഇന്ത്യ വിജയകരമായി ആതിഥേയത്വം വഹിച്ചത് ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. ജി-20 സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യ പ്രഖ്യാപിച്ചത് ചൈനയ്‌ക്ക് തിരിച്ചടിയായിരുന്നു. പിന്നാലെ ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി ഇറ്റലിയുടെ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, കടുത്ത പ്രഹരമേറ്റിരിക്കുന്ന ചൈനയ്ക്ക് അടുത്ത തിരിച്ചടിയും നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കാൻ ഭാരതം ഒരുങ്ങുകയാണ്. ലഡാക്കിലെ ന്യോമയിലാണ് ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കുന്നത്. ജി20 ഉച്ചകോടി അവസാനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ചൈനയ്‌ക്ക് ഇന്ത്യ ഇത്തരമൊരു താക്കീത് നൽകിയിരിക്കുന്നത്. അതിർത്തിയിൽ ചൈനയുമായുള്ള പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ നിയോമ ബെൽറ്റിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പുതിയ എയർഫീൽഡ് നിർമിക്കുന്നതിന് മൊത്തം 218 കോടി രൂപ ചെലവ് വരും. അതിർത്തിയിൽ ചൈനയ്‌ക്ക് കടുത്ത തിരിച്ചടി നൽകാനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ എയർഫീൽഡിന്റെ നിർമാണം എന്നത് ഉറപ്പാണ്.

അതേസമയം, ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി ഇറ്റലി കൂടെ പ്രഖ്യാപിച്ചത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജ്ജിയ മെലൊനിയാണ് ഇക്കാര്യം നേരിട്ട് ചൈനയുടെ പ്രതിനിധിയെ അറിയിച്ചത്. ജോര്‍ജ്ജിയ മെലനിയുമായി ജി20 ഉച്ചകോടിയ്‌ക്കിടയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ചൈനയുടെ പ്രധാനമന്ത്രി ലി ക്വാങ്ങിനോടാണ് ജോര്‍ജ്ജിയ മെലൊനി ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ഇറ്റലി പിന്മാറുന്ന കാര്യം മുഖത്തുനോക്കി പറഞ്ഞത്. പദ്ധതിയുടെ പേരിൽ യുഎസുമായുള്ള നയതന്ത്ര ബന്ധം വഷളായേക്കുമെന്ന വിലയിരുത്തലിലാണ് ഇറ്റലിയുടെ മനംമാറ്റം. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍വിജയമാണ്. ചൈനയ്‌ക്ക് ഇറ്റലിയെപ്പോലെയുള്ള ഒരു ശക്തമായ രാജ്യത്ത് നിന്നും തിരിച്ചടി നല്‍കാന്‍ ദല്‍ഹിയിലെ ജി20 വേദി പശ്ചാത്തലമായത് മാത്രമല്ല ഇന്ത്യയ്‌ക്ക് നേട്ടമായത്. ഭാരതം- ഗള്‍ഫ് രാജ്യങ്ങള്‍-യൂറോപ്പ് വരെ നീളുന്ന സാമ്പത്തിക ഇടനാഴിയ്‌ക്ക് ഇറ്റലി എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

4 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

6 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

7 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

7 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

10 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

13 hours ago