Chinese Ambassador Zhu Feihong said that he will work with India to strengthen bilateral relations; Met with S. Jayashankar
ദില്ലി: വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി രാജ്യത്തെ പുതിയ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗ്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും അതിന്റെ പുരോഗതിക്ക് ആവശ്യമായ പൊതു താത്പര്യങ്ങളെ കുറിച്ചും ഷു ഫെയ്‌ഹോംഗുമായി ചർച്ച നടത്തിയതായി എസ്.ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും മറ്റ് ആഗോള വിഷയങ്ങളെക്കുറിച്ചും ചർച്ച നടന്നതായി ഷു ഫെയ്‌ഹോംഗും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശരിയായ രീതിയിൽ നന്നായി മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഇന്ത്യയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിൽ നിയമിതനാകുന്ന ചൈനീസ് അംബാസിഡർ കൂടിയാണ് ഇദ്ദേഹം.
”ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പര വിശ്വാസവും ആഴത്തിലുള്ളതാക്കാനും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും മുന്നോട്ട് കൊണ്ടു പോകാനും എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ചൈനയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തുമ്പോൾ എല്ലാ രീതിയിലും ഇന്ത്യയിലെ സർക്കാരിൽ നിന്ന് പിന്തുണയും സഹായങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്. ലോകത്ത് ഏറെ പ്രാധാന്യം അർഹിക്കുന്ന അയൽരാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ചൈനയും ഇന്ത്യയും കൈകോർത്താൽ അത് ലോകം മുഴുവൻ ശ്രദ്ധിക്കും. ഇരുകൂട്ടരും തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും വർദ്ധിപ്പിക്കുന്നതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും” ഷു ഫെയ്‌ഹോംഗ് പറയുന്നു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…