ചൈനീസ് ചാര ബലൂൺ
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം അവശേഷിക്കെ രാജ്യത്തിന്റെ സമുദ്രാതിർത്തിയോട് ചേർന്ന് ചൈനീസ് നിരീക്ഷണ ബലൂണിന്റെയും ഫൈറ്റർ ജെറ്റിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം. ഈ വരുന്ന ജനുവരി 13-നാണ് തായ്‌വാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേയുള്ള ചൈനയുടെ നീക്കം സംശയം ഉളവാക്കുന്നതായി തായ്‌വാൻ ഭരണകൂടം വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെ വടക്കൻ തായ്‌വാന് സമീപം കിലൂങ്ങിൽ കാണപ്പെട്ട ബലൂൺ, കിഴക്ക് പ്രദേശത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അതോടൊപ്പം ചൈനീസ് ഫൈറ്റർ ജെറ്റുകളും മേഖലയിൽ കാണാനിടയായതായും തായ്‌വാൻ അറിയിച്ചു. അമേരിക്കയോട് തായ്‌വാൻ കൂടുതൽ അടുക്കുന്നുവെന്ന് സംശയമണ് ചൈനയുടെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
ഈ വർഷം ജനുവരിയിൽ അമേരിക്കയിലും ചൈനീസ് ചാരബലൂൺ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു . ജനുവരി 28 ന് അലാസ്‌കൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ ബലൂണിനെ ശ്രദ്ധിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം സൗത്ത് കരോലിന തീരത്ത് നിന്ന് അമേരിക്കൻ സൈന്യം ബലൂണിനെ പിന്നീട് വെടിവച്ചിട്ടു. എന്നാൽ കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നും ദിശമാറി ബലൂൺ അമേരിക്കൻ അതിർത്തി ലംഘിച്ചതാണെന്നുമായിരുന്നു ചൈനയുടെ അവകാശ വാദം
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…