ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദര് ആയിരുന്നു ചിരഞ്ജീവിയുടെ ഏറ്റവുമൊടുവിലത്തെ റിലീസ്. മോഹന്‍ രാജ സംവിധാനം ചെയ്ത ചിത്രം തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനുള്ള മാറ്റങ്ങളുമായാണ് തിയേറ്ററുകളിലെത്തിയത്.
ചിത്രം ഒക്ടോബര്‍ 5ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ഗോഡ്ഫാദറിന് ശേഷം ചിരഞ്ജീവിയുടെ അടുത്ത ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിരഞ്ജീവിയുടെ കരിയറിലെ 154ാമത്തെ ചിത്രമാണിത്.
ദീപാവലി ദിനമായ നാളെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും. ടൈറ്റില്‍ ടീസര്‍ നാളെ രാവിലെ 11.07ന് പുറത്തിറങ്ങും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ കെ.എസ്.രവീന്ദ്ര കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവീന്‍ യെര്നെനിയും വൈ രവിശങ്കറും ചേര്‍ന്നാണ്. ദേവി ശ്രീ പ്രസാദ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍തര്‍ എ വില്‍സണ്‍ ആണ്. എഡിറ്റിംഗ് നിരഞ്ജന് ദേവറാമണെ, സ്റ്റണ്ട് രാം ലക്ഷ്മണ്, വസ്ത്രാലങ്കാരം സുസ്മിത കൊണിഡേല, കോ-പ്രൊഡക്ഷന്‍ ജി കെ മോഹന്‍. കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…