Tuesday, December 16, 2025

പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം; മാവേലിക്കര എല്‍ഡ‍ിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മാവേലിക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവേലിക്കര മണ്ഡലത്തിലെ എല്‍ഡ‍ിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാവേലിക്കരയ്ക്ക് അടുത്ത് കണ്ടിയൂരില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് ചിറ്റയത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രചാരണവാഹനമായ ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ചിറ്റയം ഗോപാകുമാര്‍ മുന്‍പിലെ കമ്പിയില്‍ പോയി ഇടിക്കുകയായിരുന്നു. ഇടിയില്‍ ചിറ്റയത്തിന്‍റെ നെഞ്ചിന് നല്ല ക്ഷതമുണ്ടാവുകയും അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു.

ഇതോടെ പ്രചാരണം അവസാനിപ്പിച്ച് ചിറ്റയത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Latest Articles