Tuesday, December 16, 2025

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു; പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ ബീഹാറിലെ ബെഗുസാരായിലായിരുന്നു സംഭവം. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു.

ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അൽപനേരം ആടി ഉലയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ ഏതാണ്ട് ഗ്രൗണ്ടിൽ സ്പർശിക്കുന്നുമുണ്ട്. കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയരുന്നതും കാണാം. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏഴ് ഘട്ടമായാണ് ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ നാലു സിറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ അഞ്ച് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. നിതീഷ് കുമാറിന്റെ ജെഡിയുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.

Related Articles

Latest Articles