Kerala

ക്രൈസ്തവ നേതാക്കളിൽ ഒരു വിഭാഗം നേരിട്ട് ബിജെപിയിലേയ്ക്ക്; മറ്റൊരു വിഭാഗം നാഷണലിസ്റ്റ് പ്രോഗ്രസ്സിവ് പാർട്ടിയിൽ (എൻ പി പി); നേതാക്കളെ സ്വീകരിക്കാൻ പടുകൂറ്റൻ റാലികളൊരുങ്ങുന്നു; താഴെത്തട്ടിലും ബിജെപിയിലേയ്ക്ക് ന്യുനപക്ഷങ്ങളുടെ ഒഴുക്ക്

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ കൊടുങ്കാറ്റിന് തുടക്കമിട്ട് ബിജെപി. ന്യൂനപക്ഷ മത വിഭാഗങ്ങളുമായുള്ള ചർച്ചകളിൽ തെറ്റിധാരണയും ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള അകൽച്ചയും മാറിയതോടെ നേതാക്കളടക്കം വൻ ജനാവലി ബിജെപിയിലേയ്ക്ക്. എൽ ഡി എഫ് യു ഡി എഫ് മുന്നണികൾ വിട്ട് വരുന്ന നേതാക്കന്മാരിൽ ഒരുവിഭാഗം നേരിട്ട് ബിജെപിയിലേക്കെത്തും. അവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകും. മറ്റൊരു വിഭാഗം നാഷണിലിസ്റ്റ് പ്രോഗ്രസ്സിവ് പാർട്ടി എന്ന പുതിയ പാർട്ടിയുണ്ടാക്കി എൻ ഡി എ യ്‌ക്കൊപ്പം നിർത്തും. ബിജെപി ദേശീയ നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം. മത മേലദ്ധ്യക്ഷന്മാർ അടുത്തിടെ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തിയിരുന്നു. രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ബിജെപിയ്ക്ക് പങ്കുണ്ടെന്ന നിലയിലുള്ള എൽ ഡി എഫ് യു ഡി എഫ് മുന്നണികളുടെ പ്രചാരണം വിവിധ ക്രൈസ്തവ സംഘടനകൾ ഇതിനോടകം തള്ളിക്കഴിഞ്ഞു.

ജോണി നെല്ലൂര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനുമുമ്പ് എന്‍.പി.പി. രൂപവത്കരിക്കും. ശനിയാഴ്ച പ്രഖ്യാപനത്തിന് സാധ്യതയുണ്ട്. ഈ പാര്‍ട്ടിക്ക് ക്രൈസ്തവ സഭാ നേതൃത്വങ്ങളില്‍നിന്നുള്ള പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി. ദേശീയ നേതാക്കള്‍തന്നെ രംഗത്തുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ല വിവിധ ക്രൈസ്തവസഭാ നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. രാജിവെച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് അടക്കമുള്ളവരുമായും ചര്‍ച്ചനടന്നിട്ടുണ്ടെന്നാണ് സൂചന. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ബി.ജെ.പി.യില്‍ എത്തുകയും പിന്നീട് പാര്‍ട്ടി വിടുകയുംചെയ്ത എറണാകുളത്തെ മുതിര്‍ന്ന നേതാവ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. പ്രധാന മതമേലധ്യക്ഷനുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ നേതാവ്. സമീപകാലത്ത് രൂപവത്ക്കരിച്ച ചില ക്രൈസ്തവ സംഘടനകളും ഈ പാര്‍ട്ടിയുടെ ഭാഗമാകും. കാസാ, ആക്ട്‌സ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരും പുതിയ പാര്‍ട്ടിയിലെത്തും. കത്തോലിക്കാ കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചില മതമേലദ്ധ്യക്ഷന്മാരും പാര്‍ട്ടി പ്രഖ്യാപനത്തിന് വേഗംകൂട്ടാനായി രംഗത്തുണ്ട്.

ക്രൈസ്‌തവ സംഘടനാ നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മാത്രമല്ല താഴെത്തട്ടിലും വലിയരീതിയിൽ ന്യുനപക്ഷ സമുദായാംഗങ്ങളെ ഉൾപ്പെടുത്തി അടിത്തറ വിപുലീകരിക്കുകയാണ് ബിജെപി. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ പരമാവധിപേരെ പാര്‍ട്ടിയിലെത്തിക്കണമെന്നാണ് നിര്‍ദേശം. ക്രൈസ്തവദേവാലയങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരെയും ഇടവക കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെയും എത്തിക്കണമെന്ന നിർദ്ദേശം കീഴ് ഘടകങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. കൂടാതെ പാർട്ടിയിലേക്ക് വരുന്ന നേതാക്കന്മാരെ സ്വീകരിക്കാൻ കൂറ്റൻ റാലികൾ നടത്തിയേക്കുമെന്നും സൂചനയുണ്ട്.

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

3 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

4 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

5 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

5 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

6 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

7 hours ago