Sunday, December 14, 2025

മനുഷ്യപ്പറ്റില്ലാത്തവരുടെ പരാക്രമങ്ങള്‍- കവളപ്പാറയില്‍ തകര്‍ന്ന് കിടക്കുന്ന വീടിന്‍റെ മുകളില്‍ കയറി ക്രൈസ്തവ പുരോഹിതരുടെ ദുരന്ത സെല്‍ഫി; ശവംതീനികളെന്ന് ആക്ഷേപിച്ച് സോഷ്യല്‍ മീഡിയ

നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ ഗ്രൂപ്പ് സെല്‍ഫി എടുത്ത ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മണ്ണിനടിയില്‍ ഉള്ള 20 പേര്‍ക്കായി ഇപ്പോഴും ഊര്‍ജ്ജിതമായ തെരച്ചില്‍ നടക്കുന്നതിനിടെയാണ് പുരോഹിതര്‍ ഗ്രൂപ്പ് ഫോട്ടോ ഷൂട്ട് നടത്തിയത്. ദുരന്തം നടന്ന മുത്തപ്പന്‍ കുന്ന് പശ്ചാത്തലത്തില്‍ വരുന്നതാണ് ചിത്രം. ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതനടക്കം 12 പേരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. മുത്തപ്പന്‍ കുന്നിന് താഴെയുള്ള വീടിന്‍റെ ടെറസില്‍ കയറി നിന്നായിരുന്നു പുരോഹിതന്‍മാരുടെ ദുരന്ത സെല്‍ഫി. വൈദിക സംഘത്തിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്ത ശവംതീനികളാണ് ഇവര്‍ എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

മുത്തപ്പന്‍ കുന്നിന്‍റെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ 59 പേരെയാണ് കാണാതായത്. ഒന്‍പത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ 39 പേരെയാണ് കണ്ടെത്തിയത്. ഇനിയും 20 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായി 15 മണ്ണുമാന്തി യന്ത്രങ്ങളാണ് കവളപ്പാറയില്‍ ഇപ്പോള്‍ തെരച്ചിലിനായി ഉപയോഗിക്കുന്നത്. മുഴുവന്‍ പേരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിലാണ് പുരോഹിതര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നതും ദുരന്ത സെല്‍ഫി എടുക്കുന്നതും.

Related Articles

Latest Articles