India

‘കോൺഗ്രസ്സ് നേതൃത്വം കയ്യൊഴിഞ്ഞ രാഷ്ട്രത്തെ നിർമിക്കുന്ന രാഷ്ട്രീയത്തെ ‘ നെഞ്ചിലേറ്റുകയും , നിഷേധാത്മക രാഷ്ട്രീയത്തെ തള്ളിക്കളയുകയും ചെയ്യുന്ന യുവതയുടെ നിലപാട് വ്യക്തമാക്കുന്ന രാഷ്ട്രീയ തീരുമാനം’ – അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി ക്രിസ്തീയ പുരോഹിതൻ

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയതലത്തിലുമപരി ദേശീയ രാഷ്ട്രീയ തലത്തിൽ തന്നെ ഇനി ചർച്ചയ്ക്ക് വഴി തെളിക്കും എന്നത് ഉറപ്പായ കാര്യമാണ് . പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പിതാവ് എ. കെ ആന്റണി കോൺഗ്രസ്സിലെ സമുന്നതനായ നേതാവായ സാഹചര്യത്തിൽ. ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം തികച്ചും യാദൃശ്ചികമായിരുന്നില്ല എന്ന് വേണം കരുതാൻ. ബിബിസി വിഷയത്തിൽ പ്രധാനമന്ത്രിയെ പിന്തുണച്ചതിന്റെ പേരിൽ കോൺഗ്രസ്സുമായി തെറ്റിപിണങ്ങിയ ദിവസം മുതൽ അദ്ദേഹത്തിന്റെ ബിജെപി പ്രവേശന സാധ്യത രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചതാണ്. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്രിസ്തീയ പുരോഹിതൻ വർഗീസ് വള്ളിക്കാട്ട് . ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത് .

വർഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം

അനിൽ ആന്റണി ബി ജെ പി യിൽ ??

സാമ്പ്രദായിക രാഷ്ട്രീയക്കാരും വിവരസാങ്കേതിക വിദ്യയുടെ കാലത്തെ യുവതയും എങ്ങിനെ ചിന്തിക്കുന്നു , എങ്ങനെ രാഷ്ട്രീയത്തെ വിലയിരുത്തുന്നു എന്തുകൊണ്ടു വഴിപിരിയുന്നു … ???? കോൺഗ്രസ്സ് നേതൃത്വം കയ്യൊഴിഞ്ഞ രാഷ്ട്രത്തെ നിർമിക്കുന്ന രാഷ്ട്രീയത്തെ ‘ നെഞ്ചിലേറ്റുകയും , നിഷേധാത്മക രാഷ്ട്രീയത്തെ തള്ളിക്കളയുകയും ചെയ്യുന്ന യുവതയുടെ നിലപാട് വ്യക്തമാക്കുന്ന രാഷ്ട്രീയ തീരുമാനം .

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

9 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

1 day ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

1 day ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago