ബിഎസ്എൻഎലിന് കനത്ത തിരിച്ചടി. നെറ്റ്വർക്ക് നവീകരിക്കാനും 4ജി രാജ്യത്ത് എല്ലായിടത്തും എത്തിക്കാനും പരിശ്രമിക്കുന്നതിനിടയിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ജനുവരി മാസത്തിലും നിരവധി വയർലെസ് ഉപയോക്താക്കളാണ് നെറ്റ്‌വർക്ക് ഉപേക്ഷിച്ച് പോയത്. ഏതാണ്ട് 1.5 ദശലക്ഷം വയർലസ് വരിക്കാരെ കമ്പനിക്ക് നഷ്ടമായിട്ടുണ്ടെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. വോഡാഫോൺ ഐഡിയയ്ക്കും നിരവധി ഉപയോക്താക്കളെ ജനുവരി മാസം നഷ്ടമായി. ജിയോയും എയർടെല്ലുമാണ് ജനുവരി മാസത്തിൽ കൂടുതൽ വരിക്കാരെ നേടിയ കമ്പനികൾ.
അതിവേഗ 4ജി നെറ്റ്‌വർക്കുകൾ ഇതുവരെ ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കാൻ സാധിക്കാത്തതാണ് ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്ക് നൽകുമ്പോഴും ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നില്ല എന്നത് ഗുരുതരമായ പ്രശ്നമാണ്. അതിവേഗ കണക്റ്റിവിറ്റി ലഭ്യമല്ലാത്തതിനാൽ വർഷങ്ങളായി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിച്ചിരുന്നവർ പോലും മറ്റ് നെറ്റ്വർക്കിലേക്ക് മാറുകയാണ്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…