Monday, December 15, 2025

ക്രിസ്മസ്-പുതുവത്സര തിരക്ക്!;രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

തിരുവനന്തപുരം:ക്രിസ്മസ്-പുതുവത്സര യാത്ര തിരക്ക് പരിഹരിക്കാൻ രണ്ട് അധിക ട്രെയിനുകൾ കൂടി അനുവദിച്ചു. കൊച്ചുവേളി – മൈസൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.മൈസൂരു ജംഗ്ക്ഷൻ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ അടുത്ത ദിവസം 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ക്ഷൻ സ്പെഷ്യൽ ട്രെയിൻ 24നും, 26നുമാണ് സർവീസ് നടത്തുക.

കേരളത്തിലേക്ക് 51 സ്പെഷ്യൽ ട്രെയിനുകൾ നേരത്തെ അനുവദിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങി. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി,എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ.

പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ. ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. ഇന്ന് മുതൽ ജനുവരി 2 വരെയാണ് സ്പെഷ്യൽ ട്രെയിനുകളുടെ സര്‍വീസ്.

Related Articles

Latest Articles