Featured

അക്വേറിയം മത്സ്യത്തിന്‍റെ സങ്കടത്തില്‍ ചങ്ക് പൊള്ളി സോഷ്യല്‍ മീഡിയ !

കരയിലുള്ളതിനേക്കാള്‍ ഏറെയാണ് കടല്‍ ജീവികള്‍. അവയില്‍ മിക്കതിനെയും ഇനിയും മനുഷ്യന്‍ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത് പോലെ തന്നെയാണ് ആമസോണ്‍ കാടുകളും. അതേസമയം അജ്ഞാതമായ ജീവികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും, ഇടയ്ക്കിടെ പ്രത്യക്ഷപെടാറുണ്ട്. കഴിഞ്ഞ ദിവസം ആർക്കെങ്കിലും ഈ മത്സ്യത്തെ തിരിച്ചറിയാൻ കഴിയുമോ എന്ന ചോദ്യത്തോടെ unilad എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ഏറെപ്പേരുടെ കാഴ്ചയില്‍ ഉടക്കിയിരിക്കുകയാണ്. വീഡിയോയില്‍ ഒരു അക്വേറിയത്തില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വൈറലായ വീഡിയോയുടെ ദൃശ്യങ്ങളിലേക്ക്.

അക്ക്വേറിയത്തിനുള്ളില്‍ നീന്തിക്കൊണ്ടിരുന്ന കുഞ്ഞു മത്സ്യത്തിന് മഞ്ഞ നിറമായിരുന്നു. ശരീരത്തിന്‍റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്‍റെ കണ്ണുകള്‍ക്ക് അസാമാന്യ വലുപ്പം കാണാം. കണ്ണുകള്‍ക്കിടയില്‍ വളരെ ചെറിയ വായും ആയിരുന്നു ആ കുഞ്ഞു മത്സ്യത്തിനുണ്ടായിരുന്നത്. മത്സ്യത്തിന്‍റെ മുഖത്തുള്ള ഈ പ്രകടമായ വ്യാത്യാസം അതിന്‍റെ മുഖത്തിന് ഒരു വിഷാദഭാവം നല്‍കുന്നു. മത്സ്യം ഇപ്പോള്‍ കരയുമോ എന്ന് പോലും കാഴ്ചക്കാരന് തോന്നാം. മുഖം ഒഴിച്ചുള്ള മറ്റ് ശരീരഭാഗങ്ങളെല്ലാം സാധാരണ മത്സ്യങ്ങളെ പോലെതന്നെയാണ്. മത്സ്യത്തെ കുറിച്ചുള്ള അന്വേഷണം കാഴ്ചക്കാര്‍ ഏറ്റെടുക്കുകയും നിരവധി പേര്‍ തങ്ങളുടെ മനോധര്‍മ്മത്തിന് അനുസരിച്ചുള്ള പേരുകള്‍ നിർദേശിക്കുകയും ചെയ്തു. നിരവധി പേര്‍ എഴുതിയത് അത് ബ്രീഡ് ചെയ്യപ്പെട്ട മത്സ്യമാണെന്നാണ്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

10 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago