CRIME

കൊല്ലം തേവലക്കരയിൽ വയോധികയ്ക്ക് മർദ്ദനം !ഹയർസെക്കൻഡറി അദ്ധ്യാപികയായ മരുമകൾ കസ്റ്റഡിയിൽ! വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ്

കൊല്ലം : തേവലക്കര നടുവിലക്കരയിൽ അമ്മായിയമ്മയായ വയോധികയെ ക്രൂരമായി ഉപദ്രവിച്ച ഹയർസെക്കൻഡറി അദ്ധ്യാപിക കൂടിയായ മരുമകളെ പോലീസ് കസ്റ്റ‍ഡിയിലെടുത്തു. തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80) മർദിച്ച മരുമകൾ മഞ്ജുമോൾ തോമസിനെയാണു (42) ഏലിയാമ്മയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് തെക്കുംഭാഗം പോലീസ് പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് മഞ്ജുമോളില്‍നിന്ന് ഏലിയാമ്മയ്ക്ക് മര്‍ദനമേറ്റ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏലിയാമ്മയെ നിലത്തേക്ക് പിടിച്ചുതള്ളുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം കുഞ്ഞുമക്കളുടെ മുന്‍പില്‍ വച്ചായിരുന്നു മരുമകളുടെ ആക്രമണം.

നേരത്തെയും പലതവണ മഞ്ജുമോള്‍ തോമസ് ഏലിയാമ്മയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും വീണ്ടും മര്‍ദനവും ഉപദ്രവവും തുടര്‍ന്നുവെന്നാണ് വിവരം.

B4 Admin

Recent Posts

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

3 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

13 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

18 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

19 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

19 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

21 hours ago