ദില്ലി: പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കയച്ച കത്തിലാണ് സിനി വർക്കേഴ്സ് അസോസിയേഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. പാക്കിസ്താൻ സിനിമകളെയും താരങ്ങളെയും നിരോധിക്കുകയും രാജ്യത്തെ കലാകാരന്മാർ പരസ്പരം പ്രവർത്തിക്കുന്നത് തടയുകയും ചെയ്യണമെന്നതാണ് കത്തിലെ ആവശ്യം.
സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സുരേഷ് ശ്യാംലാൽ ഗുപ്തയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കശ്മീർ വിഭജിച്ച് പ്രത്യേകാധികാരം റദ്ദു ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ കശ്മീരികളെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ മനപൂർവ്വം കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിൽ ധീരമായ ഒരു തീരുമാനമെടുത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കുന്നുവെന്നും കത്തിൽ പറയുന്നു
ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ അഭിനേതാക്കൾ, സംഗീതജ്ഞർ എന്നിങ്ങനെ പാക്ക് സിനിമയുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട എല്ലാവരെയും നിരോധിക്കണം. പൂർണ്ണമായ പാക്കിസ്ഥാൻ നിരോധനമാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും കത്തിലൂടെ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
‘പൂര്‍ണ്ണമായ പാക്കിസ്ഥാന്‍ നിരോധനമാണ് ഞങ്ങളുടെ ആവശ്യം’;പാക്കിസ്ഥാൻ സിനിമകളെയും താരങ്ങളെയും വിലക്കണമെന്നും സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…