Sudha Chandra
മുംബൈ: നടിയും നർത്തകിയുമായ സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്. വിമാനത്താവളത്തിൽ കൃത്രിമക്കാൽ അഴിച്ച് പരിശോധിച്ച സംഭവത്തിലാണ് ക്ഷമാപണം. തന്റെ കൃത്രിമക്കാൽ വിമാനത്താവളങ്ങളിൽ സ്ഥിരമായി അഴിച്ചു പരിശോധിക്കുന്നതിൽ സുധാ ചന്ദ്രൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് കൃത്രിമക്കാൽ അഴിച്ചു പരിശോധിക്കേണ്ടതെന്ന് സിഐഎസ്എഫ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതിനെതിരെ നടി പ്രതിഷേധിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലും വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം.
സിനിമ- സീരിയല്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിരുന്നു. സുധയെ പോലുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും രാജ്യം അംഗീകരിച്ച കലാകാരിയാണ് അവരെന്നും അതിന് അര്‍ഹമായ ആദരം കാണിക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…