Thursday, December 18, 2025

”ഒരു ചെറിയ സിവിൽ കേസിനെ ഒരു അസാധാരണമായ കേസാക്കി മാറ്റി “ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു”; സിവിൽ ജഡ്ജി രവി കുമാർ ദിവാകർ

ജ്ഞാനവാപി പള്ളിയുടെ തർക്കമന്ദിരത്തിന്റെ സർവേ ഉത്തരവിൽ കുടുംബത്തിന് തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് വാരണാസി കോടതിയിലെ സിവിൽ ജഡ്ജി രവി കുമാർ ദിവാകർ. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ജ്ഞാനവാപി പള്ളി വളപ്പിലെ തർക്കമന്ദിരത്തിന്റെ സർവേയും വീഡിയോഗ്രാഫിയും തുടരാൻ 2022 മെയ് 12 വ്യാഴാഴ്ച അദ്ദേഹം ഉത്തരവിട്ടിരുന്നു.

അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി പള്ളിക്കകത്തെ സർവേയെ എതിർക്കുകയും സർവേ സംഘത്തിന് നേതൃത്വം നൽകുന്ന അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്ര പക്ഷപാതപരമാണെന്ന് ആരോപിക്കുകയും അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തിരുന്നു. മൂന്ന് ദിവസത്തെ വാദങ്ങൾക്കൊടുവിൽ ഹർജി തള്ളിയ കോടതി സ്ഥലത്തിന്റെ സർവേ തുടരാൻ ഉത്തരവിട്ടു. ഉത്തരവിൽ, സിവിൽ ജഡ്ജി രവികുമാർ ദിവാകർ തന്റെയും തന്റെ കുടുംബത്തിന്റെയും സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള കുടുംബത്തിന്റെ ഉത്കണ്ഠയും ജഡ്ജി പറഞ്ഞു.

“ഈ ചെറിയ സിവിൽ കേസ് ഒരു അസാധാരണമായ കേസാക്കി മാറ്റിയതിലൂടെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. അത് കൊണ്ട് തന്നെ എന്റെ കുടുംബം എപ്പോഴും എന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്, അവരുടെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഞാൻ വീടിന് പുറത്തായിരിക്കുമ്പോൾ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ എന്റെ ഭാര്യ ആവർത്തിച്ച് പ്രകടിപ്പിക്കാറുണ്ടെന്നും സിവിൽ ജഡ്ജി രവികുമാർ ദിവാകർ പറഞ്ഞു.

കൂടാതെ “ഇന്നലെ, എന്റെ അമ്മയും ഞങ്ങളുടെ സംഭാഷണത്തിനിടെ എന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. മുസ്ലീങ്ങളുടെ എതിർപ്പിനെത്തുടർന്ന് ‘ഗ്യാൻവാപി മസ്ജിദ്’ എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ വീഡിയോഗ്രാഫിക് സർവേയ്ക്ക് ദിവസങ്ങൾക്ക് ശേഷം വാരണാസി കോടതി വ്യാഴാഴ്ച അനുമതി നൽകി. കെട്ടിടത്തിന്റെ പുറംഭാഗം സർവേ നടത്താൻ സംഘത്തിന് കഴിഞ്ഞെങ്കിലും മുസ്ലീങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. നിരവധി മുസ്ലീങ്ങൾ പള്ളിയിൽ തടിച്ചുകൂടുകയും അവർ ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. അതിനുശേഷം, വാരണാസിയിലെ സിവിൽ ജഡ്ജി രവികുമാർ ദിവാകർ അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, ഇപ്പോൾ സർവേ നടത്തി റിപ്പോർട്ട് മെയ് 17 നകം സമർപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. അഭിഭാഷക കമ്മീഷണർ അജയ്കുമാർ മിശ്രയെ മാറ്റാൻ കോടതി വിസമ്മതിച്ചു.

Related Articles

Latest Articles