India

‘കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നുഴഞ്ഞുകയറ്റവും, ഭീകരാക്രമണവും കുറഞ്ഞു’; ഒരു വർഷത്തിനിടെ 175 ഭീകരരെ വധിച്ചെന്നും 183 ഭീകരരെ വധിച്ചെന്നും സിആർപിഎഫ്

ശ്രീനഗർ: കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ കുറവ് വന്നതായി സിആർപിഎഫ് ഡിജി കുൽദീപ് സിംഗ്. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും, ഭീകരാക്രമണങ്ങളും കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ സുരക്ഷാ സേനയ്‌ക്ക് നേരെയുള്ള കല്ലേറ് കുറഞ്ഞു. അതിർത്തിവഴിയുള്ള നുഴഞ്ഞു കയറ്റങ്ങളിലും, ഭീകരാക്രമണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജമ്മു കശ്മീരിൽ 175 ഭീകരരെ ഏറ്റുമുട്ടലിൽ സിആർപിഎഫ് വധിച്ചു. 183 ഭീകരർ ആണ് കഴിഞ്ഞ വർഷം സിആർപിഎഫിന്റെ പിടിയിൽ ആയത്’- കുൽദീപ് സിംഗ് വ്യക്തമാക്കി.

‘കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലായി 415 ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 13,000 വെടിയുണ്ടകൾ, 1400 കിലോ സ്‌ഫോടക വസ്തുക്കൾ, 225 ഗ്രനേഡുകൾ, 115 ബോംബുകൾ, 615 ഐഇഡി, 2400 ഡിറ്റോനേറ്ററുകൾ, 5336 ജെലാറ്റിൻ സ്റ്റിക്കുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ 12 സേനാംഗങ്ങൾക്കാണ് ഈ വർഷം ജീവൻ നഷ്ടമായത്. ഭീകരാക്രമണങ്ങളിൽ 169 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം 19 കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. 699 പേരെ പിടികൂടി. നിലവിൽ വിവിധ മേഖലകളിലുള്ള 117 പേർക്കാണ് സിആർപിഎഫ് സുരക്ഷ നൽകുന്നത്’- കുൽദീപ് സിംഗ് കൂട്ടിച്ചേർത്തു

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago