ഇംഫാൽ: കലാപങ്ങളും സംഘർഷങ്ങളും അടങ്ങാതെ മണിപ്പൂർ. തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂരിലെ പല ജില്ലകളിലായി ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് ആക്രണം ഉണ്ടായത്.
കഴിഞ്ഞ 8 മാസമായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും ഭരണകർത്താക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ സാഹചര്യം കൂടുതൽ കലുഷിതമായിരിക്കുന്നത്. തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.
ഇന്നലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ട നാല് പേർ ആയുധധാരികളായ അക്രമികളാൽ കൊല്ലപ്പെട്ടു എന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ആക്രമണത്തിനിരയായ നാലുപേരും കർഷകരാണ്. ഇവർ കൃഷിയിടത്തിൽ കൃഷിയിറക്കുന്നതിനിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഇവരുടെ മരണത്തെ തുടർന്ന് ഇംഫാൽ താഴ്വരയുടെ പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
കഴിഞ്ഞ കുറച്ച് നാളുകളായി സമാനതകളില്ലാത്ത വംശഹത്യക്കാണ് മണിപ്പൂർ സാക്ഷിയാകുന്നത്. സംഘർഷങ്ങളിൽ 200ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…