റായ്പൂർ ; ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 9 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകര സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനെയാണ് വെടിവയ്പുണ്ടായത്. രാവിലെ പത്തരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
“ഇത് വരെ 9 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഒരു സെൽഫ് ലോഡിംഗ് റൈഫിൾ, 303 റൈഫിൾ, 315 ബോർ റൈഫിൾ എന്നീ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷനിൽ പങ്കെടുത്ത സൈനികരെല്ലാം സുരക്ഷിതരാണ്. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷൻ പൂർത്തിയായതിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കും.”- പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

