ആലപ്പുഴ: കുട്ടനാട്ടിലെ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം. മന്ത്രി സജി ചെറിയാനും പി പ്രസാദും പങ്കെടുക്കുന്ന അദാലത്തിലേക്കാണ് കർഷക സംഘടനകൾ മാർച്ച് സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസിനു മുൻപിൽ പിച്ച തെണ്ടിയാണ് സമരം നടത്തിയത്.
പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു എന്ന് സമരക്കാർ ആരോപിച്ചു. നെല്ല് സംഭരിച്ചതിന്റെ കുടിശിക നൽകുക, വിള നാശത്തിന്റെ നഷ്ടപരിഹാരത്തുക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സമരക്കാർ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ഉപരോധിക്കുന്നു.

