Saturday, December 13, 2025

ജമ്മുകശ്‌മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ ! ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ : ജമ്മുകശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാനെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കും രണ്ടു പോലീസുകാർക്കും പരിക്കേറ്റു. ഖന്യാറിലെ ഏറ്റുമുട്ടൽ അവസാനിച്ചതായാണ് വിവരം. സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനായിരുന്നു ഉസ്മാൻ.

ജമ്മു കശ്മീരിലെ 30 ഇടങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ സേന വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അനന്ത്നാഗ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റുമുട്ടലും നടന്നിരുന്നു. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഒരാൾ ഒളിവില്ലെന്നാണ് സൂചന.ലാർനു വനമേഖലയിൽ ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഇന്നലെ ബുധ്​ഗാമിൽ അന്യസംസ്ഥാന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. രണ്ട് ഉത്തർപ്രദേശ് സ്വദേശികൾക്ക് വെടിയേൽക്കുകയും ചെയ്തു.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തു. ബന്ദിപുരയിൽ ബിലാൽ കോളനിയിലെ സൈനിക ക്യാമ്പിനുനേരെയും വെടിവെപ്പുണ്ടായിരുന്നു. ആക്രമണങ്ങളിൽ സുരക്ഷാ സേനാം​ഗങ്ങൾക്കോ നാട്ടുകാർക്കോ പരിക്കില്ല.

Related Articles

Latest Articles