International

സിറിയയിൽ ഇസ്ലാമിക വിഭാഗങ്ങൾ ചേരിതിരിഞ്ഞ് തമ്മിലടി; സംഘർഷങ്ങളിൽ മരണം ആയിരം കടന്നതായി ബ്രിട്ടീഷ് സംഘടന; പ്രതികാരക്കൊല തുടർന്ന് സുന്നി ഗ്രൂപ്പുകൾ

ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര സംഘർഷം രൂക്ഷം. സംഘർഷങ്ങളിൽ മരണം 1000 കടന്നതായി ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനാ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. സുരക്ഷാ സൈന്യവും പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബാഷർ അസദിന്റെ അനുയായികളും തമ്മിലാണ് സംഘർഷം. 745 സിവിലിയന്മാരും 125 സുരക്ഷാ സൈനികരും വിമത സായുധ വിഭാഗത്തിലെ 148 പേരും കൊല്ലപ്പെട്ടതായാണ് കണക്ക്.

കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ളവ പലമേഖലകളിലും വിച്ഛേദിച്ചിരിക്കുന്നു. സംഘർഷങ്ങളെ തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയുമാണ്. വിമത വിഭാഗത്തിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമാണ് സൈന്യം ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. സിറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഭ്യന്തര സംഘർഷമാണ് നടക്കുന്നത്. അസദിനെ പുറത്താക്കി നിലവിൽ വന്ന സർക്കാരിന് ഈ സംഘർഷം വലിയ വെല്ലുവിളി സൃഷ്ടിക്കുകയുമാണ്.

നഗ്നരായി നിരത്തിലൂടെ നടക്കാന്‍ നിര്‍ബന്ധിതരാക്കി സ്ത്രീകളെ വെടിവെച്ചു കൊല്ലുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സര്‍ക്കാരിനോട് കൂറു പുലര്‍ത്തുന്ന സുന്നി പടയാളികളാണ് അസ്സദിനെ പിന്തുണക്കുന്ന അലാവൈറ്റ് വിഭാഗത്തിന് നേരെ ആദ്യമായി അക്രമം അഴിച്ചു വിട്ടതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടങ്ങളിലും നിരത്തുകളിലും വീടുകള്‍ക്കുള്ളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചിലയിടങ്ങളില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനെ അക്രമികള്‍ തടയുകയും ചെയ്യുന്നുണ്ട്.അതേസമയം അക്രമം അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയ ബനിയാസ് നഗരത്തില്‍ പലരും പലായനം ചെയ്യുകയാണ്. അസ്സാദ് സര്‍ക്കാര്‍ ചെയ്ത ക്രൂരതകള്‍ക്കുള്ള പ്രതികാരമായാണ് അലവൈറ്റ് സമൂഹത്തെ ആക്രമിക്കുന്നത് എന്നാണ് വിവരം .ഷിയ മുസ്ലീങ്ങളിലെ ചെറുവിഭാ​ഗമായ അലവികൾ തിങ്ങിപ്പാർക്കുന്ന ലതാകിയ പ്രവിശ്യയിലാണ്‌ സൈന്യവും എച്ച്‌ടിഎസ്‌ അനുയായികളും കൂട്ടക്കൊല തുടരുന്നത്. കഴിഞ്ഞ വർഷം അവസാനം പുറത്താക്കപ്പെട്ട ബഷാർ അൽ- അസദിനെ പിന്തുണയ്ക്കുന്നവരുടെ ശക്തികേന്ദ്രമാണ് ലതാകിയ പ്രവിശ്യ. ലതാകിയയ്ക്ക് പുറമേ ടാർട്ടസ് ഗവർണറേറ്റിലും നിരവധിപേരെ വധിച്ചതായി റിപ്പോർട്ടുണ്ട്‌. സൈന്യവും സർക്കാർ അനുകൂല ആയുധധാരികളും വീടുകളും സ്വത്തുക്കളും കൊള്ളയടിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ വെളിപ്പെടുത്തി.

Kumar Samyogee

Recent Posts

ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് അമേരിക്ക ! അത് മനസ്സിൽ വച്ചാൽമതിയെന്ന് ഡെന്മാർക്ക്

അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…

10 minutes ago

അമിതമായി ചിന്തിക്കുന്നതിനെ എങ്ങനെ നിയന്ത്രിക്കാം ? | SHUBHADINAM

അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…

46 minutes ago

അടൂരിൽ വൻ വാഹനാപകടം !കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ച് കയറി ! പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…

13 hours ago

ബംഗ്ലാദേശിൽ ഹിന്ദു മാദ്ധ്യമപ്രവർത്തകനെ നടുറോഡിൽ വെടിവച്ചു കൊന്നു! കൊപ്പാലിയ ബസാറിൽ കൊല്ലപ്പെട്ടത് റാണ പ്രതാപ് ബൈരാഗി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…

14 hours ago

ബംഗ്ലാദേശിൽ വീണ്ടും കൊടും ക്രൂരത ! ഹിന്ദു വിധവയെ ഇസ്‌ലാമിസ്റ്റുകൾ കൂട്ടബലാത്സംഗത്തിനിരയാക്കി !! മരത്തിൽ കെട്ടിയിട്ട് തലമുടി മുറിച്ച് ക്രൂര മർദനം ; 2 പേർ അറസ്റ്റിൽ

ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…

15 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം !ചികിത്സയിലിരിക്കെ മരിച്ചത് കോഴിക്കോട് സ്വദേശിയായ എഴുപത്തിരണ്ടുകാരൻ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…

17 hours ago