Friday, December 12, 2025

ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ! ഒരു ഭീകരനെ വധിച്ചു; 5 സൈനികർക്ക് പരിക്ക്

കുപ്‍വാര: ജമ്മു കശ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിൽ ആണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നത്.
ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം . ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കംകാരി മേഖലയിൽ നടന്ന ഭീകര വിരുദ്ധ ഓപ്പറേഷനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.കംകാരി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വടക്കൻ കശ്മീരി ജില്ലയിലെ ത്രെഹ്ഗാം സെക്ടറിലെ കുംകാഡി സൈനിക പോസ്റ്റിന് സമീപം വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ജൂലൈ 24 ന് കുപ്‌വാരയിലെ ലോലാബ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചു. 50 ഓളം പാക് ഭീകരർ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ ഉയർന്ന പ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഭീകരരെ പിടികൂടാൻ ഈ പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടക്കുന്നുണ്ട്.

Related Articles

Latest Articles