Tuesday, December 16, 2025

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു; ആക്രമണമുണ്ടായത് ഇന്ന് പുലർച്ചയോടെ, ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ദില്ലി: ജമ്മു കശ്മീരില്‍ ഭീകരരുമായിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിൽ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു

ശ്രീനഗറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വനമേഖലയിലെ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് പ്രാദേശിക പോലീസില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തുന്നത്. കുല്‍ഗാം പോലീസും 34 രാഷ്ട്രീയ റൈഫിള്‍സിന്റെ ജാട്ട് റെജിമെന്റും ചേര്‍ന്നുള്ള സംയുക്ത ദൗത്യം ആയിരുന്നു ഇത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു.

Related Articles

Latest Articles