liquor shopskerala
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പരിമിതമായ ഇടങ്ങളിലും സ്ഥിതി ചെയ്യുന്ന മദ്യ ഷോപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. 96 മദ്യഷോപ്പുകൾ ആണ് ഇതോടെ മാറ്റുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മാറ്റി സ്ഥാപിക്കേണ്ട മദ്യശാലകൾ കണ്ടെത്തിയത്.
സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വിമർശിച്ചിരുന്നു. അതേസമയം വിൽപ്പനശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവർക്ക് ഭീതി ഉണ്ടാകുന്നതായും കോടതി വിശദികരിച്ചു. വില്‍പ്പനശാലകൾ തുറക്കുമ്പോൾ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ വേണം വില്‍പ്പനയെന്നും കോടതി പറഞ്ഞു. നിർദ്ദേശപ്രകാരം മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ച മദ്യശാലകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ പാറശാല, കാട്ടാക്കട,വട്ടിയൂർക്കാവ്, ബേക്കറി–മുക്കോല, കഴക്കൂട്ടം, നിലയ്ക്കമുക്ക്, വെഞ്ഞാറമൂട്, കൊല്ലം ജില്ലയിലെ പുത്തൂർ, കൊല്ലം, നെടുമൻകാവ്, ആയൂർ, പട്ടാഴി, ഓയൂർ, പത്തനംതിട്ടയിലെ കൊടുമൺ, ചിറ്റാർ, മല്ലപ്പള്ളി, പന്തളം, ആലപ്പുഴ ജില്ലയിലെ മുഹമ്മ, എടത്വ, തകഴി, നെടുമുടി, ചെങ്ങന്നൂർ, കൊല്ലക്കടവ്, മാവേലിക്കര, ഇടപ്പോൺ, ഹരിപ്പാട്, കായംകുളം, കോട്ടയം ജില്ലയിലെ കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, കോടിമത, കാഞ്ഞിരപ്പള്ളി, നാഗമ്പടം, ഓൾഡ് ബോട്ട് ജെട്ടി, ഉഴവൂർ, രാമപുരം, വൈക്കം, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ, മൂന്നാർ, തൂക്കുപാലം, രാജകുമാരി, എറണാകുളം ജില്ലയിലെ ബാനർജി റോഡ് കണ്‍സ്യൂമർഫെഡ്, തോപ്പുംപടി കൺസ്യൂമർഫെഡ്, പാലരിവട്ടം കൺസ്യൂമർഫെഡ്, പാടിവട്ടം, കളമശേരി, ആലങ്ങാട്, ഇലഞ്ഞി, രാമമംഗലം, കലൂർ, കടവന്ത്ര, പച്ചാളം, ഹൈകോർട്ട് ഔട്ട്ലറ്റ്, തോപ്പുംപടി, മഞ്ഞപ്ര, പെരുമ്പാവൂർ, കുറുപ്പമ്പടി, മൂവാറ്റുപുഴ, തൃശൂർ ജില്ലയിലെ കുറുപ്പം റോഡ്, നായങ്ങാടി, ശക്തൻ, കൊക്കോല, പെരിങ്ങാവൂർ, പൂത്തോല, നെടുമ്പൽ, ചാലക്കുടി, കൊരട്ടി, മേലൂർ, പാലക്കാട് ജില്ലയിലെ പഴയ പാലക്കാട്, കൊപ്പം, വടക്കാഞ്ചേരി, കൊടുവായൂർ, മടപ്പല്ലൂർ, ഒറ്റപ്പാലം, കൊലപ്പുള്ളി, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂർ, മലപ്പുറം, കുറ്റിപ്പാല, നിലമ്പൂർ, എടക്കര, മലപ്പുറം, ചമ്രവട്ടം, പെരിന്തൽമണ്ണ, കോഴിക്കോട്ടെ പേരാമ്പ്ര, കൊട്ടക്കടവ്, രാമനാട്ടുകര, കരിക്കംകുള, വയനാട് ജില്ലയിലെ മാനന്തവാടി, പനമരം, കണ്ണൂർ ജില്ലയിലെ തലശേരി, തവക്കര, തവം, കൂത്തുപറമ്പ്, കാസർകോട് ജില്ലയിലെ കാസർകോട് എന്നീ മദ്യശാലകളാണ് മാറ്റി സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നതാണ് മദ്യശാലകൾ മാറ്റാനുള്ള പ്രധാന കാരണം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…