Cloudburst Jammu Kashmir And Himachal Pradesh
ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. അപകടത്തിൽ നാല്പതോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. എസ്‌ഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു. മേഘവിസ്ഫോടനത്തിൽ ഹോന്‍സാർ ഗ്രാമത്തിൽ ഒമ്പത് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി കിഷ്ത്വാർ ജില്ല ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൂടുതൽ പേർക്ക് സംഭവത്തിൽ മരിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.
അതേസമയം ഹിമാചല്‍ പ്രദേശിലെ ലഹുല്‍-സ്‌പിതി ജില്ലയില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്നലെ 10 പേരെ കാണാതായി. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഹുലിലെ ഉദയ്‌പുരില്‍ ഇന്നലെ രാത്രി 8 മണിക്കാണ് മേഘവിസ്ഫോടനമുണ്ടായത്. തൊഴിലാളികളുടെ രണ്ട് ടെന്‍റുകളും ഒരു സ്വകാര്യ ജെസിബിയും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന വിഭാഗം ഉദ്യോഗസ്ഥന്‍ സുധേഷ് കുമാര്‍ മുക്ത അറിയിച്ചു. അപകടത്തില്‍ ജമ്മു കശ്‌മീര്‍ സ്വദേശിയായ മുഹമ്മദ് അത്‌ലാഫ് എന്നയാള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. പ്രദേശത്തുനിന്നും അപകടത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പൊലീസ് സേനയും, ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് സംഘവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…