Monday, May 6, 2024
spot_img

ജമ്മു കശ്മീരിൽ ആറ് ബംഗാളി തൊഴിലാളികളെ വധിച്ച സംഭവത്തിൽ വിചിത്ര പ്രസ്താവനയുമായി സിപിഎം

ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ബംഗാളി തൊഴിലാളികളെ ഭീകരവാദികൾ വധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പഴിചാരി സിപിഎം. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാരിന് ആണെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗവും പാർലമെന്റ് അംഗവുമായ മുഹമ്മദ് സലിം ആരോപിച്ചു. യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളുടെ സംഘം കശ്മീർ സന്ദർശനം നടത്തുന്ന അന്നുതന്നെയാണ് ഈ ആക്രമണം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച ഉദ്ദംപൂരിൽ ഒരു ട്രക്ക് ഡ്രൈവറെയും ഭീകരവാദികൾ വധിച്ചിരുന്നു.

ഈ സംഭവങ്ങളുടെ പിന്നിൽ പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദികൾ ആണ് എന്ന് വ്യക്തമായിരിക്കെ ഇതിൽ കേന്ദ്ര സർക്കാരിനെ പഴിചാരുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ആരോപിച്ചു. സിപിഎമ്മിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസ്സും സമാന പ്രസ്താവനയുമായി രംഗത്ത് എത്തിയിട്ടുണ്ട് .

ഇതോടൊപ്പം യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തെ കശ്മീരിൽ പ്രവേശിക്കാൻ അനുവധിച്ചതിനെതിരെയും പ്രതിപക്ഷ പാർട്ടികൾ ബഹളം ഉണ്ടാക്കുന്നുണ്ട്. ജമ്മുകശ്മീർ വിഭജനം നിലവിൽ വരുന്ന സമയത്ത് ഇത്തരം രാഷ്ട്രീയ ഭിന്നത ഉണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ആപത്താണെന്ന് ചൂണ്ടിക്കാട്ടി നിരവധി രാഷ്ട്രീയ നിരീക്ഷകരും പ്രമുഖ വ്യക്തികളും രംഗത്ത് എത്തിയിട്ടുണ്ട്. പാകിസ്ഥാൻ പരിശീലിപ്പിച്ച് വിടുന്ന ഭീകരവാദികൾ ഇന്ത്യയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് അവരെ കുറ്റപ്പെടുത്താതെ ഇന്ത്യൻ സർക്കാരിനെ പഴിചാരുന്നത് ദുരുദ്ദേശത്തോടുകൂടിയാണ്. കശ്മീർ ഇന്ത്യയുടെ മുഖ്യധാരയിൽ ലയിക്കരുതെന്നും കശ്മീരിലെ അരക്ഷിതാവസ്ഥ തുടരണമെന്നും ആഗ്രഹമുള്ള വിഘടന ശക്തികൾക്ക് ശക്തി പകരുന്നതാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടെന്ന് പരക്കെ വിമർശനം ഉണ്ട്.

Related Articles

Latest Articles