Saturday, May 18, 2024
spot_img

ജമ്മു കശ്‌മീരിലും, ഹിമാചല്‍ പ്രദേശിലും മേഘവിസ്ഫോടനം; ഇരുസംസ്ഥാനങ്ങളിലുമായി അൻപതോളം പേരെ കാണ്മാനില്ല

ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. അപകടത്തിൽ നാല്പതോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. എസ്‌ഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു. മേഘവിസ്ഫോടനത്തിൽ ഹോന്‍സാർ ഗ്രാമത്തിൽ ഒമ്പത് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി കിഷ്ത്വാർ ജില്ല ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൂടുതൽ പേർക്ക് സംഭവത്തിൽ മരിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

അതേസമയം ഹിമാചല്‍ പ്രദേശിലെ ലഹുല്‍-സ്‌പിതി ജില്ലയില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്നലെ 10 പേരെ കാണാതായി. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലഹുലിലെ ഉദയ്‌പുരില്‍ ഇന്നലെ രാത്രി 8 മണിക്കാണ് മേഘവിസ്ഫോടനമുണ്ടായത്. തൊഴിലാളികളുടെ രണ്ട് ടെന്‍റുകളും ഒരു സ്വകാര്യ ജെസിബിയും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന വിഭാഗം ഉദ്യോഗസ്ഥന്‍ സുധേഷ് കുമാര്‍ മുക്ത അറിയിച്ചു. അപകടത്തില്‍ ജമ്മു കശ്‌മീര്‍ സ്വദേശിയായ മുഹമ്മദ് അത്‌ലാഫ് എന്നയാള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. പ്രദേശത്തുനിന്നും അപകടത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പൊലീസ് സേനയും, ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് സംഘവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles