Saturday, May 18, 2024
spot_img

ഹിമാചല്‍ പ്രദേശില്‍ ഉരുള്‍പൊട്ടൽ: 9 വിനോദ സഞ്ചാരികള്‍ മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഷിംല: ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരുടെ വാഹനത്തിന് മുകളിലേക്ക് മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക വിവരം. കല്ലുകള്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവീഴുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

പാലത്തിന് മുകളില്‍ വീണ ഭീമൻ കല്ലുകള്‍ നദിയിലേക്കും സമീപത്തെ റോഡിലേക്കും തെറിച്ചുവീഴുന്നത് വീഡിയോയില്‍ കാണാം. അതേസമയം മഴക്കാലമായതിനാല്‍ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ അപകട മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളില്‍ ചിലര്‍ മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളായി ഹിമാചലില്‍ കനത്ത മഴയാണ് തുടരുന്നത്. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles