കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര ഏജന്‍സി ഇന്ന് നിലപാട് അറിയിച്ചേക്കും. അഭിഭാഷകനായ ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്
2023 സെപ്തംബര്‍റിലാണ് ഷോൺ എസ്എഫ്ഐഒക്കും കോര്‍പറേറ്റ് മന്ത്രാലയത്തിനും പരാതി നൽകിയത്. ഈ മാസം അഞ്ചിന് സിഎംആര്‍എല്ലും കെഎസ്ഐഡിസിയും കമ്പനി രജിസ്ട്രാര്‍ക്ക് വിശദീകരണം നൽകി. ഈ മറുപടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തനിക്ക് നൽകിയതായും അതിനുള്ള മറുപടി ഫയൽ ചെയ്തിട്ടുണ്ടെന്നും ഷോൺ പ്രതികരിച്ചു. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുകയെന്നും അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും ഷോൺ ജോര്‍ജ്ജ് പറഞ്ഞിരുന്നു

