തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി ടീമിൽ പ്രതിഭ തെളിയിച്ച പി ആർ ശ്രീജേഷിനെ കായിക രംഗത്തേക്ക് കൈപിടിച്ചുയർത്തിയ കോച്ച് ജയകുമാർ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങും. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ സീനിയർ അക്കൗണ്ടന്റ് ആയാണ് ജയകുമാർ ഇന്ന് വിരമിക്കുന്നത്. 42 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. 1983 ലാണ് സ്പോർട്സ് കോട്ടയിൽ അദ്ദേഹം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ എത്തുന്നത്.
ജയകുമാർ 18 വർഷം കേരള ടീമിൽ കളിച്ചിട്ടുണ്ട്. അതിൽ നാലുവർഷം ക്യാപ്റ്റനായിരുന്നു. പോസ്റ്റൽ ആൻഡ് ടെലകോം ടീമിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ദേശീയതലത്തിൽ അമ്പയർ ആയിരുന്നു. ഗുജറാത്ത് എൻ ഐ എസിൽ നിന്ന് കോച്ചിങ് ഡിപ്ലോമ കരസ്ഥമാക്കിയാണ് 1992 ൽ അദ്ദേഹം ഹോക്കി കോച്ചിങ് രംഗത്തേക്ക് വന്നത്. 2006 മുതൽ 2008 വരെ ദേശീയ ടീമിന്റെ ജൂനിയർ കോച്ച് ആയിരുന്നു. കേരളത്തിൽ പുരുഷ വനിതാ ടീമുകളെയും, യൂണിവേഴ്‌സിറ്റി, സ്കൂൾ, ആർമി ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.
1999 ൽ ജി വി രാജാ സ്കൂളിൽ ജയകുമാർ സൗജന്യ ഹോക്കി പരിശീലനം ആരംഭിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. ഇവിടെ നിന്നാണ് പി ആർ ശ്രീജേഷിനെ അദ്ദേഹം കണ്ടെത്തിയത്. ശ്രീജേഷ് ഉൾപ്പടെ ജയകുമാറിന്റെ ശിക്ഷണത്തിൽ പരിശീലിച്ച 18 കായിക താരങ്ങളാണ് ദേശീയ ടീമിൽ കളിച്ചത്. ഔദ്യോഗിക ജീവിതവും ഹോക്കി പരിശീലനവും ഒരുമിച്ചാണ് അദ്ദേഹം കൊണ്ടുപോയത്. ശ്രീജേഷിനെ മാതൃകയാക്കിയാൽ ഇനിയും കൂടുതൽ കേരള താരങ്ങൾക്ക് ദേശീയ ടീമിൽ കളിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മുഴുവൻ സമയ ഹോക്കി പരിശീലനവുമായി തിരികെ ജി വി രാജയിലേക്ക് തന്നെ മടങ്ങിയെത്താനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…