Kerala

കോയമ്പത്തൂർ ചാവേറാക്രമണം; തമിഴ്‌നാട്ടിൽ 45 ഇടത്ത് ഒരേ സമയം എൻഐഎ റെയ്ഡ്; കാർ ഡീലർ നിജാമുദ്ദീൻ കസ്റ്റഡിയിൽ

കോയമ്പത്തൂർ: സംഗമേശ്വർ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനകേസിൽ തമിഴ്‌നാട്ടിൽ വ്യാപക റെയ്ഡുമായി എൻഐഎ. 45 ലധികം ഇടത്താണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് ഇത്.

സ്‌ഫോടനത്തിന് കാർ നൽകിയ ചെന്നൈയിലെ സെക്കന്റ് ഹാൻഡ് കാർ ഡീലർ നിജാമുദ്ദീനെ എൻഐഎ കസ്റ്റഡിയിൽ എടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. എൻഐഎ ചെന്നൈ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

കോയമ്പത്തൂർ ഫോർട്ട് മേട്, ഉക്കടം, പൊൻവിഴ നഗർ, രത്‌നപുരി എന്നിവിടങ്ങളിലാണ് പരിശോധന. സ്‌ഫോടനത്തിന് പിന്തുണ നൽകുകയും വഴിവിട്ട സഹായം നൽകുകയും ചെയ്തവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. നിരോധിത തീവ്രവാദ സംഘടനയിലെ ആളുകളാണ് ഇവരിൽ പലരും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 23 ന് ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് പിടിയിലായവർ.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

4 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

4 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

5 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

6 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

14 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago