common-cold-t-cells-may-offer-protection-against-covid-uk-study
ജലദോഷവും പനിയുമൊക്കെ മഴക്കാലത്ത് പതിവാണ്. എന്നാല്‍ ജലദോഷം വരുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് മാറും. ഈ അസുഖത്തിന് വീട്ടുവൈദ്യമാണ് ഉടന്‍ ഫലം ചെയ്യുക.
ആവി പിടിക്കുക
ജലദോഷത്തിനും സൈനസില്‍ കഫം കെട്ടിയാലും അലോപ്പതി ഡോക്ടര്‍മാര്‍ പോലും ആദ്യം പറയുന്നത് ആവി പിടിക്കാനാണ്. ആവി പിടിക്കുന്നത് കഫം ഇളക്കി കളയുന്നതിലൂടെ അടഞ്ഞ മൂക്ക് തുറക്കാനും ശ്വസന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. ജലദോഷത്തിന് ശമനം ലഭിക്കുകയും ചെയ്യും. എന്നാല്‍ ആവി പിടിക്കുമ്പോള്‍ ഊഷ്മാവ് കൂടാതെ നോക്കണം. ചൂട് അധികമായാല്‍ മൂക്കിനകത്തെ കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. മുഖത്തെ ചര്‍മ്മത്തിന് പൊള്ളലേല്‍ക്കുകയും ചെയ്യും.
മഞ്ഞള്‍ പാല്‍ കുടിക്കാം
ജലദോഷത്തിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ മഞ്ഞള്‍ ഇട്ട് തിളപ്പിച്ച പാല്‍ ചെറുചൂടോടെ കഴിക്കുക. ഇത് ജലദോഷം വരാതിരിക്കാന്‍ സഹായിക്കും
ചുക്ക് കാപ്പി
ചുക്ക് കാപ്പി കഫക്കെട്ടിനും ജലദോഷത്തിനും നല്ലൊരു പ്രതിവിധിയാണ്. ചുക്ക് കാപ്പി തയ്യാറാക്കുമ്പോള്‍ പഞ്ചസാരക്ക് പകരം ശര്‍ക്കരയാണ് ചേര്‍ക്കേണ്ടത്. ചുക്ക് കാപ്പി ചൂടോടെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം.
ഉപ്പ് ചേര്‍ത്ത വെള്ളം കവിള്‍കൊള്ളുക
ജലദോഷത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം കവിള്‍ കൊ്ള്ളുന്നത് അണുബാധ തടയാന്‍ നല്ലതാണ്.
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…
ഒറ്റപ്പാലം: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ…
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…