Monday, May 20, 2024
spot_img

ജലദോഷം തടയാന്‍ ചില വീട്ടുവൈദ്യങ്ങള്‍

ജലദോഷവും പനിയുമൊക്കെ മഴക്കാലത്ത് പതിവാണ്. എന്നാല്‍ ജലദോഷം വരുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് മാറും. ഈ അസുഖത്തിന് വീട്ടുവൈദ്യമാണ് ഉടന്‍ ഫലം ചെയ്യുക.

ആവി പിടിക്കുക
ജലദോഷത്തിനും സൈനസില്‍ കഫം കെട്ടിയാലും അലോപ്പതി ഡോക്ടര്‍മാര്‍ പോലും ആദ്യം പറയുന്നത് ആവി പിടിക്കാനാണ്. ആവി പിടിക്കുന്നത് കഫം ഇളക്കി കളയുന്നതിലൂടെ അടഞ്ഞ മൂക്ക് തുറക്കാനും ശ്വസന പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. ജലദോഷത്തിന് ശമനം ലഭിക്കുകയും ചെയ്യും. എന്നാല്‍ ആവി പിടിക്കുമ്പോള്‍ ഊഷ്മാവ് കൂടാതെ നോക്കണം. ചൂട് അധികമായാല്‍ മൂക്കിനകത്തെ കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. മുഖത്തെ ചര്‍മ്മത്തിന് പൊള്ളലേല്‍ക്കുകയും ചെയ്യും.

മഞ്ഞള്‍ പാല്‍ കുടിക്കാം
ജലദോഷത്തിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ മഞ്ഞള്‍ ഇട്ട് തിളപ്പിച്ച പാല്‍ ചെറുചൂടോടെ കഴിക്കുക. ഇത് ജലദോഷം വരാതിരിക്കാന്‍ സഹായിക്കും

ചുക്ക് കാപ്പി
ചുക്ക് കാപ്പി കഫക്കെട്ടിനും ജലദോഷത്തിനും നല്ലൊരു പ്രതിവിധിയാണ്. ചുക്ക് കാപ്പി തയ്യാറാക്കുമ്പോള്‍ പഞ്ചസാരക്ക് പകരം ശര്‍ക്കരയാണ് ചേര്‍ക്കേണ്ടത്. ചുക്ക് കാപ്പി ചൂടോടെ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം.

ഉപ്പ് ചേര്‍ത്ത വെള്ളം കവിള്‍കൊള്ളുക

ജലദോഷത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം കവിള്‍ കൊ്ള്ളുന്നത് അണുബാധ തടയാന്‍ നല്ലതാണ്.

Related Articles

Latest Articles